തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ കയറ്റാത്തത് സനാതനധര്‍മത്തിന് എതിരാണെന്ന് ആര്‍.എസ്.എസ്. ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ് കുമാർ.ഈശ്വരനുമുമ്പില്‍ എല്ലാവരും തുല്യരാണ് .ക്ഷേത്രത്തില്‍ കയറുന്നതില്‍നിന്ന് അഹിന്ദുക്കളെ വിലക്കുന്നത് സ്വന്തം സംസ്‌കാരവും പാരമ്പര്യവും മനസ്സിലാക്കുന്നതില്‍നിന്ന് അവരെ തടയുന്നതിനുതുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ആളുകള്‍ ക്ഷേത്രത്തിൽ പോകാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ അവരെ അതിനനുവദിക്കണം.മറിച്ച് അവരെ തടയുന്നത് ധര്‍മമല്ല. ഈശ്വരന്റെ സാന്നിധ്യം ഏതെങ്കിലും ആരാധനാലയത്തിലോ ,സംസ്ഥാനത്തോ രാജ്യത്തോ ഭൂഖണ്ഡത്തിലോ അല്ലായെന്നും എല്ലായിടത്തുമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ.യുമായുള്ള അഭിമുഖത്തിലാണ് ഇന്ദ്രേഷ് കുമാർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഹിന്ദുത്വം ജീവിതരീതിയാണ്, അല്ലാതെ മതമല്ല. സകല മതങ്ങളെയും എല്ലാകാലവും അതുള്‍ക്കൊണ്ടിട്ടുണ്ട്. അതിനാലാണ് എല്ലാ മതങ്ങളുടെയും മാതാവായി അതറിയപ്പെടുന്നതെന്നും ഇന്ദ്രേഷ് കുമാർ കൂട്ടിച്ചേർത്തു.വിശ്വത്തിന്റെ വിധാതാവാണ് ഈശ്വരന്‍. അല്ലാതെ ഏതെങ്കിലും പ്രത്യേകമതത്തിന്റെ സ്രഷ്ടാവല്ല. അതിനാല്‍, എല്ലാമതങ്ങളും അവരുടെ ആരാധനാലയങ്ങള്‍ വിശ്വാസഭേദമെന്യേ എല്ലാവർക്കും തുറന്നുകൊടുക്കണമെന്നും ഇന്ദ്രേഷ് അഭിപ്രായപ്പെട്ടു.
Post Your Comments