IndiaNewsSports

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന, ട്വന്‍റി20 പരമ്പരകള്‍ റദ്ദാക്കിയേക്കും

മുംബൈ: ജനുവരി 15 ന് ആരംഭിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന, ട്വന്‍റി20 പരമ്പരകള്‍ റദ്ദാക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും അനുരാഗ് താക്കൂറിനെയും സെക്രട്ടറി സ്ഥാനത്ത് നിന്നും അജയ് ഷിര്‍ക്കെയെയും സുപ്രീംകോടതി നീക്കിയതിനെ തുടർന്നാണ് ഇത് . ബിസിസിഐ നേതൃത്വത്തെ സുപ്രീംകോടതി നീക്കിയതോടെ ബിസിസിഐ നേരിടുന്ന ഭരണപ്രതിസന്ധി മൂലം പരമ്പര മുടങ്ങിയേക്കാം എന്നാണ് സൂചന.

ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശ പ്രകാരം വൈസ് പ്രസിഡന്‍റുമാര്‍ക്ക് പ്രസിഡന്‍റ് ആകുവാന്‍ സാധിക്കില്ല. അതേസമയം പരമ്പരയിലെ മത്സരങ്ങള്‍ നടത്തേണ്ട സംസ്ഥാന അസോസിയേഷനുകളിലും ഭരണ പ്രതിസന്ധി നിലനില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button