അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഒരു കുടുംബത്തിലെ പത്തു പേരടക്കം പതിനൊന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മിക്കവരുടെയും കഴുത്തറുത്ത നിലയിലാണ്. കൊല്ലപ്പെട്ടവർ രണ്ടു സ്ത്രീകളും ഒരു പുരുഷനും എട്ട് കുട്ടികളും ആണ്. ജമാലുദ്ദീൻ എന്നയാളുടെ കുടുംബമാണ് മരിച്ചത്. ജമാലുദ്ദീനെ വീടിന്റെ സീലിംഗിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ജമാലുദ്ദീൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ല.ഭൂപ്രഭു കൂടിയായ ജമാലുദ്ദീന് സാമ്പത്തിക ബാധ്യത ഉണ്ടോയെന്ന് അന്വേഷിച്ചു വരുന്നു.ബസാര്‍ ഷുകുല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മഹോണ ഗ്രാമത്തിലാണ് കൂട്ടമരണം നടന്നത്.
Post Your Comments