തിരുവനന്തപുരം: ഒരു ഡയറി പോലും നേരെ ചൊവ്വേ അച്ചടിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഡയറി അച്ചടി നിര്‍ത്തിവെച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
40,000 ഡയറികള്‍ അച്ചടിച്ച് കഴിഞ്ഞാണ് ഇപ്പോള്‍ സര്‍ക്കാരിന് വീണ്ടുവിചാരം ഉണ്ടായിരിക്കുന്നത്. നിരുത്തരവാദിത്വം നിറഞ്ഞ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ നികുതിപ്പണമാണ് പാഴാകുന്നത് എന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പടലപ്പിണക്കത്തിന്റെ പേരില്‍ പാഴാക്കുന്ന ഓരോ ചില്ലിക്കാശിനും ജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും.
സാമ്പത്തിക പ്രതിസന്ധിയെന്ന് ഒരു ഭാഗത്ത് പറയുമ്പോഴാണ് മന്ത്രിമാരുടെ പേര് അച്ചടിച്ചത് തെറ്റിപ്പോയെന്ന് പറഞ്ഞുള്ള ഈ ധൂര്‍ത്തെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെ പേരുകള്‍ ക്രമം തെറ്റി അച്ചടിച്ചു എന്നതിന്റെ പേരിലാണ് ഡയറി അച്ചടി നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Post Your Comments