Gulf

വിമാനത്തിൽ വെച്ച് ഹൃദയാഘാതം : മലയാളി എഞ്ചിനീയർ മരിച്ചു

ഇടുക്കി: ദുബായിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വെച്ചു ഹൃദയാഘാതമനുഭവപ്പെട്ട സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. മുല്ലക്കാനം ചുരുളിപ്പള്ളിൽ പരേതനായ ഗോപാലന്റെ മകൻ പ്രദീപ് (47) ആണു മരിച്ചത്. ഡിസംബർ 31 ന് പുലർച്ചെയുള്ള വിമാനത്തിലാണ് പ്രദീപ് ദുബായിലേക്ക് പോയത്. യാത്രയ്ക്കിടെ പ്രദീപിനു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് വിവരം.

ദുബായ് വിമാനത്താവളത്തിലെത്തിയപ്പോൾ സീറ്റിൽനിന്നിറങ്ങാതെയിരുന്ന പ്രദീപിനെ വിളിച്ചുണർത്താൻ ജീവനക്കാർ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ വീട്ടിലെത്തിക്കും. സംസ്കാരം വൈകുന്നേരം നാലിന്. മാതാവ്: ഭവാനി. ഭാര്യ: പുഷ്പ (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, ദേവികുളം). മക്കൾ: അതുൽ, അൻഷു.

shortlink

Related Articles

Post Your Comments

Related Articles


Back to top button