കോഴിക്കോട്: പോലീസ് വാഹനത്തിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11 മണിയോടെ നാദാപുരം അരൂര്‍ കോട്ടുമുക്കില്‍ വച്ചാണ് സംഭവം നടന്നത്. നാദാപുരം കണ്ട്രോള്‍ റൂമിലെ പോലീസ് വാഹനം രാത്രി പെട്രോളിംഗ് നടത്തവെ കോട്ടുമുക്കില്‍ വച്ച് പതിയിരുന്നാണ് അക്രമണം നടത്തിയത്. പോലീസ് വാഹനത്തിന് നേരെ എറിഞ്ഞ ബോംബ് റോഡില്‍ വീണത്തിനാല്‍ വന്‍ അപകടം ഒഴിവായി.
ബോംബിൽ നിന്ന് ചീളുകള്‍ തെറിച്ച് പോലീസ് വാഹനത്തിന്റെ ചില്ലു തകര്‍ന്നു. എന്നാൽ ആളപായം ഉണ്ടായില്ല. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുവച്ചാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളിയുടെ വാഹനം കടന്നു പോയ ശേഷം ബോംബേറുണ്ടായത്. ഈ രണ്ടു സംഭവങ്ങളും അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സംഭവ സ്ഥലത്ത് പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
Post Your Comments