ഇടുക്കി: അഞ്ചേരി ബേബി വധക്കേസിലെ കുറ്റപത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന് കാണിച്ച് വൈദ്യുതി മന്തിയായ എം എം മണി സമര്‍പ്പിച്ച ഹര്‍ജ്ജി തൊടുപുഴ ജില്ലാ കോടതി തള്ളിയ സാഹചര്യത്തില്‍ മണി മന്ത്രി സ്ഥാനം രാജിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതൃത്വം വരും ദിവസങ്ങളില്‍ ജില്ലയില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. അതിന്‍റെ ഭാഗമായി മണിയുടെ മണ്ഡലമായ ഉടുമ്പന്‍ ചോലയില്‍ പ്രതിഷേധറാലിയും സമ്മേളനവും നടന്നു. വരും ദിവസങ്ങളില്‍ അഞ്ഞൂറോളം ബൂത്തുതല യോഗങ്ങള്‍ ഈ ആവശ്യമുന്നയിച്ച് നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു.
ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിനുണ്ടായ പരാജയത്തെ തുടര്‍ന്ന് സംഘടനാപ്രവര്‍ത്തനം നിര്‍ജ്ജീവമായിരുന്നു. എം എം മണിക്കെതിരെ സമരം ആരംഭിക്കുന്നതിലൂടെ പ്രവര്‍ത്തകരെ സജീവമാക്കാന്‍ കഴിയുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു
Post Your Comments