NewsIndia

2016 ലെ സൈനിക നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ ബുദ്ധികേന്ദ്രം

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ലോകത്തിലെ ഏറ്റവും മികച്ച സൈന്യങ്ങളിലൊന്നായി ഇന്ത്യ മാറിയതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ അഭിമാനം തങ്ങളുടെ സൈന്യത്തിനൊപ്പമാണെന്ന് വിശ്വസിക്കുന്ന മോദി എന്ന കരുത്തുറ്റ നേതാവിന്റെ ദൃഢാത്മകമായ വീക്ഷണമാണ് ഭാരത സൈന്യത്തിനെ അടിമുടി മാറ്റത്തിലേക്ക് നയിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം അഭിമാനകരമായ നേട്ടങ്ങളാണ് ഇന്ത്യന്‍ സൈന്യം സ്വന്തമാക്കിയത്.

പല തരത്തിലുള്ള ആയുധവ്യാപാര കരാറുകള്‍ പിറന്നു എന്നത് തന്നെയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യം കൈവരിച്ച സുപ്രധാന നേട്ടങ്ങള്‍

1. ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-5 ( ഭൂഖണ്ഡാന്തര മിസൈല്‍)

ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി 5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്. അഗ്‌നി 5 വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി.

2. അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍

ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. 4000 കിലോമീറ്റര്‍ ദൂരപരിധി ലക്ഷ്യമാക്കാന്‍ കഴിയുന്നതാണ് അഗ്‌നി 4. കോമ്പോസിറ്റ് റോക്കറ്റ് മോട്ടോര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്.

3. റാഫേല്‍ ജെറ്റ് വിമാനം

ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഉടമ്പടികള്‍ സെപ്റ്റംബറില്‍  പൂര്‍ത്തിയായി. റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ കൈവരിക്കുന്നതിലൂടെ ഇന്ത്യ ചൈനയുടെ വ്യോമസേന വിഭാഗത്തിനൊപ്പമായി ഉയരും. ആണവ ബോംബുകള്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന ഈ ജെറ്റ് വിമാനത്തില്‍ 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന ‘മെറ്റോര്‍’ എന്ന മിസൈലും ഘടിപ്പിക്കാന്‍ സാധിക്കും.

4. അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകള്‍

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആക്രമണ ഹെലികോപ്ടറുകളാണ് ‘അപ്പാച്ചെ’. ഇത്തരത്തിലുള്ള 22 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഉടമ്പടി ധാരണയിലെത്തിയിട്ടുണ്ട്. ഇവ ഇന്ത്യന്‍ വായുസേനയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്നതില്‍ സംശയമില്ല.

5. ആണവ അന്തര്‍വാഹിനി ‘ഐഎന്‍എസ് അരിഹന്ത്’

ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ആണവ മുങ്ങിക്കപ്പലാണ് ‘ഐഎന്‍എസ് അരിഹന്ത്’. സമുദ്രാന്തര ഭാഗങ്ങളില്‍ ചൈനയുടെ കടന്നുകയറ്റത്തെ വീക്ഷിക്കുന്നതിനും തടയിടുന്നതിലും ‘ഐഎന്‍എസ് അരിഹന്ത്’ ഏറെ ഫലപ്രദമാകുമെന്നാണ് പ്രതിരോധമന്ത്രാലയം പ്രതീക്ഷിക്കുന്നത്.

6. ലൈറ്റ് കോംപാകട് എയര്‍ക്രാഫ്റ്റ് ‘തേജസ്’

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകാന്‍ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആക്രമണ ജെറ്റ് വിമാനമാണ് ‘തേജസ്’.
7. എം777 ഹവിറ്റ്‌സര്‍ പീരങ്കികള്‍

മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ അതിര്‍ത്തികളില്‍ സൈന്യത്തിന് കൂടുതല്‍ കരുത്തേകാന്‍ എം777 ഹവിറ്റ്‌സര്‍ പീരങ്കികള്‍ വാങ്ങാന്‍ ഉടമ്പടിയായി. ഏത് മലമുകളിലേക്കും വെടിയുതിര്‍ക്കാന്‍ കഴിയുന്ന ഹവിറ്റസ്ര് പീരങ്കികള്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
എസ്400 ട്രയ്ഫ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ റഷ്യയുടെ പക്കല്‍ നിന്നും വാങ്ങും
ഇന്ത്യയും റഷ്യയും സംയോജിച്ച് അഞ്ചാമത് ജനറേഷന്‍ ജെറ്റ് വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ധാരണയായി
അമേരിക്കയുമായി നൂതന പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റത്തിനും ഉടമ്പടിയായി

shortlink

Related Articles

Post Your Comments

Related Articles


Back to top button