NewsIndia

മുന്‍ മന്ത്രിയെ വെട്ടിക്കൊന്നു

പുതുച്ചേരി: മുന്‍ കൃഷി മന്ത്രി വി.എം.സി ശിവകുമാറിനെ അഞ്ജാതസംഘം വെട്ടിക്കൊന്നു. ശിവകുമാറിന്റെ വാഹനം തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയ്ക്ക് അടുത്തുള്ള നീരാവി – ടി.ആര്‍ പട്ടണം എന്ന സ്ഥലത്തു വച്ച്‌ സംഘം തടയുകയും തുടർന്ന് മന്ത്രിയെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

67 കാരനായ ശിവകുമാർ,ഒരു നിര്‍മ്മാണപ്രവര്‍ത്തന സൈറ്റില്‍ പരിശോധന നടത്താനായി പോവുകയായിരുന്നു.പുതുച്ചേരി നിയമസഭയിലെ സ്പീക്കർ കൂടിയായിരുന്ന ശിവകുമാര്‍ നാല് തവണ ഡി എം കെ യിൽ നിന്ന് എം എൽ എ ആകുകയും ഒരു തവണ സ്വതന്ത്രനായി മത്സരിച്ചു ജയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അണ്ണാ ഡി എം കെയിൽ ആണ് അദ്ദേഹം പ്രവർത്തിച്ചു വരുന്നത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button