Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsInternational

ഉത്തര കൊറിയയുടെ ആണവ ഭീഷണി ട്രംപ് പുച്ഛിച്ച് തള്ളി

വാഷിംഗ്ടണ്‍: ഉത്തര കൊറിയയുടെ ആണവ ഭീഷണി തള്ളി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലേക്ക് വരെ എത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന ഉത്തരകൊറിയയുടെ അവകാശവാദമാണ് ട്രംപ് തള്ളിയത്. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ആണവ മിസൈല്‍ ഉത്തരകൊറിയ വികസിപ്പിക്കില്ലെന്ന് ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.

ട്രംപ് ട്വിറ്ററിലൂടെയാണ് ചൈനയ്‌ക്കെതിരെയും ആഞ്ഞടിച്ചത്. ‘യുഎസിൽ നിന്ന് വലിയ തോതിൽ പണവും സമ്പത്തും ചൈന അവരുടെ നാട്ടിലേക്ക് ഒഴുക്കുന്നുണ്ട്. ഈ ഒഴുക്ക് ഒരുവശത്തേക്ക് മാത്രമേയുള്ളൂ. ഉത്തര കൊറിയ വിഷയത്തിൽ ഒരു തരത്തിലും അവർ സഹായിക്കുന്നുമില്ല. കൊള്ളാം’ – ട്രംപ് ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തിന് പുതുവല്‍സരദിനസന്ദേശം നല്‍കവെയാണ് ഉത്തരകൊറിയ പുതിയ ആണവശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കിയത്. ആണവ പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ സൈനിക ശക്‌തിയും ആണവ ശക്‌തിയും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ആധുനികമായ ആയുധങ്ങള്‍ക്കായുള്ള പരീക്ഷണവും നിര്‍മ്മാണവും സജീവമായി മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ രണ്ട് ആണവപരീക്ഷണങ്ങളും വിജയം കണ്ടതോടെ, രാജ്യം ആണവശക്തിയായി കുതിച്ചുയര്‍ന്നെന്നും കിം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button