ലുധിയാന: മസില് പെരുപ്പിക്കുക എന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. അതിനുവേണ്ടി എന്തു കഷ്ടപ്പാടുകളും സഹിക്കാന്‍ ന്യൂജനറേഷന്സ് തയ്യാറാണ്. എന്നാല്‍, ആവശ്യത്തില്‍ കൂടുതല്‍ മസിലുകള്‍ വളര്‍ത്തുന്നവര്‍ ചിലരുടെ ജീവിതം അറിഞ്ഞിരിക്കുക. നിങ്ങള്‍ സ്വയം തന്നെ മരണത്തിലേക്ക് നീങ്ങുകയാവാം.
പരംഗ്പുരയിലെ ജിം ഇന്‍സ്ട്രക്ടര്‍ ആയിരുന്ന ഹമീദ് അലി. പഠനത്തില്‍ താല്പര്യം ഇല്ലാതിരുന്ന അലി 16 വയസ്സില്‍ തന്നെ ജിം തുടങ്ങി. വളരെ പെട്ടെന്ന് തന്നെ ഉറച്ച മസിലുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അലിയ്ക്ക് ആയി.
ജിംനേഷ്യവും ശിക്ഷ്യന്മാരുമായി ബിസിനസ്സ് നന്നായി പോകുമ്പോഴാണ് അലിയുടെ പെട്ടന്നുള്ള മരണം. അസുഖങ്ങളൊന്നും അലിക്കുണ്ടായിരുന്നില്ല. കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചു
സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമാണ് അലിയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മസിലുകള്‍ വയ്ക്കാനും, ശരീര സൗന്ദര്യം നിലനിര്‍ത്താനും അലി സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. ശരീര സൗന്ദര്യം കൂട്ടാനും മസിലുകള്‍ വയ്ക്കാനും മിക്ക ജിം ഇന്‍സ്ട്രക്ടര്‍മാരും ജിമ്മിലെത്തുന്നവര്‍ക്ക് സ്റ്റിറോയിഡുകള്‍ നല്‍കാറുണ്ട്. ഈ ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല. ഇങ്ങനെ ഒട്ടേറെ പേരുടെ ജീവിതം.
കൊച്ചി സ്വദേശിയായ റിജോയുടെ മരണവും സമാനമാണ്. റിജോയുടെ മരണശേഷം ബന്ധുക്കള്‍ റൂം പരിശോധിച്ചപ്പോഴാണ് സ്റ്റിറോയിഡുകളും മസില് പെരുപ്പിക്കാന്‍ ഉപയോഗിക്കുന്ന കുത്തി വയ്പ്പുകളും കണ്ടെത്തിയത്.
Post Your Comments