India

സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമം: ആഭ്യന്തരമന്ത്രി രാജിവെച്ച് മാപ്പു പറയണമെന്ന് സ്ത്രീ സംഘടനകള്‍

ബെംഗളൂരു: പുതുവത്സര അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമത്തില്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രാജ്‌നാഥ് സിംഗ്. അതേസമയം, കര്‍ണാടക ആഭ്യന്തരമന്ത്രി രാജിവെച്ച് മാപ്പു പറയണമെന്നാവശ്യവുമായി സ്ത്രീ സംഘടനകള്‍ രംഗത്തെത്തി.

സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് കാരണം പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണമാണെന്ന കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയാണ് പ്രശ്‌നത്തിന് വഴിവെച്ചത്. മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തമാണെന്നും, മന്ത്രി രാജിവെച്ച് മാപ്പുപറയണമെന്നും സ്ത്രീ സംഘടനകള്‍ ആവശ്യപ്പെട്ടു. പരമേശ്വരയുടെ പ്രസ്താവനയെ ദേശീയ വനിതാ കമ്മീഷനും അപലപിച്ചു. ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായ പരാമര്‍ശം ഖേദകരമാണെന്നും വനിതാകമ്മീഷന്‍ പ്രതികരിച്ചു.

സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു. പുതുവത്സരാഘോഷത്തിനെത്തിയ സ്ത്രീകള്‍ക്കുനേരെയാണ് നഗരത്തില്‍ ലൈംഗികാതിക്രമം നടന്നത്. സ്ത്രീകളുടെ ശരീരത്തില്‍ കയറിപ്പിടിച്ച അക്രമികള്‍ സ്ത്രീകളെ അസഭ്യം പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button