കണ്ണൂര്‍: മുസ്ലീങ്ങളുമായി ക്രിസ്ത്യാനികളുമായും കൊമ്പു കോര്‍ക്കണമെങ്കില്‍ ഹിന്ദുമതം നിലനില്‍ക്കണമെന്ന് എഴുത്തുകാരി കെആര്‍ ഇന്ദിരയുടെ പരാമര്‍ശം പ്രതിഷേധത്തിന് വഴിവെക്കുന്നു. സൈബര്‍ ലോകം ഇന്ദിരയെ കൊന്നു കൊലവിളിച്ചുവെന്നുതന്നെ പറയാം.
ഇന്ദിരയുടെ പരാമര്‍ശമിങ്ങനെ..അധികാരവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ് മതം. ഈയൊരു ഘടകത്തില്‍, അധികാരവുമായുള്ള ഈ ബന്ധത്തിന്റെ പേരില്‍ അവിശ്വാസിയായ ഞാന്‍ ഹിന്ദുമതം നിലനില്‍ക്കണമെന്ന് പറയുന്നു. അതെന്തിനാണ്, മറ്റ് രണ്ട് മതങ്ങളുമായി തുല്യമായി നിന്ന് കൊമ്പുകോര്‍ത്ത് കാണാന്‍ വേണ്ടിയിട്ടാണ്. ഇതൊരു അധികാരസ്ഥാപനമാണെങ്കില്‍ തുല്യമായ മൂന്നാമതൊരു ശക്തികൂടിയുണ്ടായിട്ട് അവരങ്ങനെ അങ്കം വെട്ടട്ടെ, എനിക്കത് കാണണം. അതിനുവേണ്ടി ഹിന്ദുമതം ഇല്ലാതാകരുത് നിലനില്‍ക്കണം. ഇന്ദിരയുടെ വാക്കുകള്‍ ഇങ്ങനെ പോകുന്നു.
സ്വതന്ത്ര ലോകം സെമിനാറില്‍ സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചു നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇന്ദിരയുടെ പരാമര്‍ശം. പന്ത്രണ്ടാം വയസില്‍ നിരീശ്വരവാദിയായെന്നും ആര്‍ത്തവ സമയത്ത് പല ക്ഷേത്രങ്ങളിലും കയറി താന്‍ അശുദ്ധയാക്കിയിട്ടുണ്ടെന്നുമുള്ള അവകാശവാദങ്ങള്‍ക്കൊപ്പമാണ് ഹിന്ദു മതം നിലനിന്നു കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായും ഇന്ദിര പറഞ്ഞത്.
മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഒതുക്കാന്‍ ഹിന്ദു മതം നില നിലനില്‍ക്കണം എന്ന് സ്വപ്നം കാണുന്ന നാലാം കിട വര്‍ഗീയ വാദി മാത്രമാണ് ഇന്ദിരയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ശശികല ടീച്ചറില്‍ നിന്നും ഇന്ദിരയിലേക്കുള്ള ദൂരം സ്‌കൂള്‍ മുറ്റത്ത് നിന്നും ആകാശവാണി വരെയുള്ള ദൂരം മാത്രമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈന്ദവത നിറഞ്ഞാടുന്ന ഗുജറാത്തില്‍ പോലും ഗര്‍ഭനൃത്തം ചെയ്യാന്‍ വേണ്ടി പാതിരാത്രിയില്‍ പോലും സ്ത്രീകള്‍ നിര്‍ഭയം നടക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സഞ്ചരിക്കാനാവില്ലെന്നും എഴുത്തുകാരി പറഞ്ഞിരുന്നു. അതേസമയം, സ്ത്രീ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഇന്ദിര എന്താണ് അര്‍ഥമാക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
Post Your Comments