ബംഗളുരു: പുതുവത്സര ദിനാഘോഷങ്ങൾക്കിടെ സ്ത്രീകളെ കൂട്ടമായി ലൈംഗികാതിക്രമത്തിന് ഇരയാക്കി ബംഗളുരു നഗരം.1500 പോലീസുകാരുടെ കാവലില്‍ നടന്ന ആഘോഷങ്ങൾക്കിടെയായിരുന്നു അക്രമം.അസഭ്യം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചും ഭൂരിഭാഗം സ്ത്രീകളുടെ പുതുവര്‍ഷാഘോഷത്തെ സമൂഹവിരുദ്ധര്‍ ദുരന്തമാക്കി മാറ്റി.പല സ്ത്രീകള്‍ക്കും ആഘോഷ പരിപാടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടേണ്ടി വന്നു.
ബാംഗ്ലൂര്‍ മിറര്‍ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍മാരാണ് ദൃശ്യങ്ങൾ പുറം ലോകത്തെത്തിച്ചത്.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപമാനം നേരിട്ട യുവതികള്‍ പൊലീസുകാരോടു സഹായം തേടുന്നതിനു താന്‍ സാക്ഷിയായതായും സംഭവം റിപ്പോര്‍ട്ട് ചെയ്ത ലേഖകന്‍ വ്യക്തമാക്കി.ചിലര്‍ അതിക്രമങ്ങള്‍ നേരിടാനാകാതെ പൊട്ടിക്കരഞ്ഞു. മറ്റു ചിലര്‍ കാലിലെ ചെരുപ്പൂരി കൈയില്‍ പിടിച്ചാണു സാമൂഹിക വിരുദ്ധരെ നേരിട്ടത്.തങ്ങൾ മദ്യലഹരിയിലാണെന്നഭിനയിച്ചാണ് പല പുരുഷന്മാരും സ്ത്രീകളുടെ ശരീരത്തിൽ സ്പർശിച്ചത്.
ഇത്തരം സംഭവങ്ങളുടെ നേരനുഭവം ഉണ്ടായിട്ടു പോലും പരാതിയില്ല എന്ന കാരണം പറഞ്ഞ് സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുകയാണ് ബെംഗളൂരു പോലീസ്.പുതുവര്‍ഷ രാവില്‍ നഗരത്തില്‍ സംഭവിച്ചുവെന്നു പറയപ്പെടുന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പ്രതികരിച്ചു. ക്രിസ്മസ്, പുതുവല്‍സരാഘോഷങ്ങള്‍ക്കിടെ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും എന്താണു സംഭവിച്ചതെന്നു പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments