ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പേരില്‍ വാട്ട്സ്ആപ്പിൽ സ്‌പാം സന്ദേശങ്ങൾ പ്രചരിക്കുന്നു. നോട്ട് നിരോധനം അമ്പതു ദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മോദി 500 രൂപ റീചാര്‍ജ് നല്‍കുന്നുണ്ടെന്നും അത് ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോണ്‍ നമ്പര്‍, മൊബൈല്‍ ഓപ്പറേറ്റര്‍, സംസ്ഥാനം എന്നീ വിവരങ്ങള്‍ നൽകാൻ ആവശ്യപ്പെടും. ഇത്രയും ചെയ്താൽ 500 രൂപ റീചാര്‍ജ് ഉടന്‍ എത്തുമെന്നും 15 സുഹൃത്തുക്കള്‍ക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശം എത്തിക്കണമെന്നുമുള്ള നിര്‍ദേശം വരും.
എന്നാൽ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഫോണിലെ സ്വകാര്യ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെട്ടേക്കാം. സന്ദേശങ്ങളിലും ലിങ്ക് തുറക്കുന്ന പേജിലും കാണുന്ന അക്ഷരപ്പിശക് കൊണ്ടുതന്നെ ഇത്തരം സന്ദേശങ്ങൾ പൊള്ളയാണെന്ന് മനസിലാകും. നോട്ട് അസാധുവാക്കല്‍ അമ്പത് ദിവസം പിന്നിട്ട സാഹചര്യം മുതലെടുത്താണ് സ്പാമര്‍മാര്‍ പുതിയ വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments