NewsGulf

പഴയനോട്ടുകൾ മാറ്റിയെടുക്കാൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ

ന്യൂഡൽഹി: പ്രവാസികള്‍ക്ക് പഴയ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആര്‍ബിഐയുടെ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നീ അഞ്ച് ഓഫീസുകളിൽ സൗകര്യം. നോട്ട് മാറ്റിയെടുക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടിയെങ്കിലും കഴിഞ്ഞ ദിവസം ആര്‍ബിഐ പുറത്തുവിട്ട അറിയിപ്പില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ റീജിയണല്‍ ഓഫിസുകളിൽ സൗകര്യം ഒരുക്കിയിട്ടില്ല.

ഈ സാഹചര്യത്തിൽ വിദേശത്തുനിന്ന് കൊണ്ടുവരാന്‍ കഴിയുന്ന പരമാവധി തുകയായ 25,000 രൂപയുടെ പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ വിവരങ്ങള്‍ കസ്റ്റംസില്‍ നല്‍കേണ്ടി വരും. അതിനുശേഷം നിശ്ചിത ഫോറത്തില്‍ നല്‍കുന്ന ഡിക്ലറേഷന്‍ സഹിതം ആര്‍ബിഐ ഓഫീസുകളിലെത്തി പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയുമെന്നാണ് അറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button