പൂനൈ : ഇന്ത്യൻ മോട്ടോര്‍ സൈക്കിള്‍ നിർമാണത്തെ വമ്പന്മാരായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ക്ലാസിക്ക് 350 സീരിസിനായി പുതിയ മൂന്ന് നിറങ്ങള്‍ അവതരിപ്പിച്ചു. 1950ലെ ബ്രിട്ടനില്‍ നിര്‍മ്മിത മോട്ടോര്‍ സൈക്കിളുകളുടെ നിറങ്ങള്‍ ഉള്‍കൊണ്ടുള്ള റെഡിച്ച് റെഡ്, റെഡിച്ച് ഗ്രീന്‍, റെഡിച്ച് ബ്ലു നിറങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകള്‍ 1950കളിൽ നിർമ്മിച്ച് പുറത്തിറക്കിയിരുന്നത് ബ്രിട്ടനിലെ ചെറുപട്ടണമായ റെഡിച്ചിലെ ഫാക്ടറികളില്‍ നിന്നായിരുന്നു. ബ്രിട്ടിഷ് മോട്ടോര്‍ സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകല്‍പ്പന ചെയ്തവയയിരുന്നു 2008-ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക്.
“2017-ല്‍ പുറത്തിറങ്ങുന്ന മോട്ടോര്‍ സൈക്കിളുകളില്‍ റെഡിച്ച് മോണോഗ്രാമും ഉള്‍പ്പെടുത്തുമെന്നും അവ ഈ ശ്രേണിയിലെ പ്രത്യേകതകള്‍ ഉള്ള ഒന്നാക്കി മാറ്റുമെന്നും” ചെന്നൈ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രസിഡന്റ് രുദ്രാടെജ് സിംങ് പറഞ്ഞു.
Post Your Comments