റിയാദ് : സൗദി അറേബ്യയിൽ ജഡ്ജിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3 പേർ അറസ്റ്റിലായി. ജഡ്ജിയെ തട്ടിക്കൊണ്ടുപോകാൻ സഹായം നല്‍കിയ മൂന്നു പേരെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നുമാസം മുമ്പ് ആഭ്യന്തര മന്ത്രാലയം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരിൽ 3 പേരാണ് ജഡ്ജിയെ തട്ടിക്കൊണ്ടുപോകുന്നതിൽ നേരിട്ട് പങ്കാളികളായത്. ഇവരെ ആഭ്യന്തര മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുപേരെ ഇനിയും പിടികൂടാനുണ്ട്. കഴിഞ്ഞ ഡിസംബര്‍ 13ന് രാവിലെ വീടിനു മുന്നില്‍നിന്നായിരുന്നു ജഡ്ജിയെ തട്ടിക്കൊണ്ടു പോയത്. ജഡ്ജിയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
Post Your Comments