ജാർഖണ്ഡ്: കറൻസി നിരോധനം വന്നതോടെ വഴിമുട്ടിയിരിക്കുന്നവരിൽ പ്രധാനികൾ തീവ്രവാദികളാണ്.ഇവർ മോഷണം നടത്തിയും കൊള്ളയടിച്ചും വെച്ചിരുന്ന കോടികളാണ് വെറും കടലാസിന് സമമായി മാറിയത്. ഇത് മാറാൻ പോലും വഴിയില്ലാതെയായി. പല തവണ ബാങ്കുകളിൽ ചെന്ന് നിർബന്ധപൂർവ്വം പഴയ കറൻസികൾ മാറാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ പിടിക്കുമെന്നുസ്ഥിതി വരെ ഉണ്ടായി.
അതോടെ ആ ശ്രമം ഉപേക്ഷിച്ച് ബാങ്കുകളിലേക്കും പോസ്റ്റ് ഓഫീസുകളിലേക്കും കൊണ്ടുപോകുന്ന കാഷ് വാനുകൾ കൊള്ളയടിക്കാനുള്ള ശ്രമം ആയി പിന്നീട്. എന്നാൽ അതും സുരക്ഷ കാരണം നടക്കാതെ വന്നിരിക്കുകയാണ്.നക്സൽ ഗ്രൂപ്പുകൾക്കു മാത്രം നഷ്ടമായത് 80 കോടിയിൽപ്പരം രൂപയാണെന്നാണ് റിപ്പോർട്ട്. ജാർഖണ്ഡിലെ എ.ഡി.ജി.പി ആർ.കെ. മാലിക് പറയുന്നത് 80 കോടിയിൽപ്പരം രൂപയാണ് ഇടതു തീവ്രവാദി ഗ്രൂപ്പുകൾക്ക് നഷ്ടമായതെന്നാണ്.
തുടർന്നു വരുന്ന ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങൾക്കായാണ് ഈ തുക ഇവർ സമാഹരിച്ചു വച്ചിരുന്നത്.കറൻസി നിരോധനത്തോടെ ഇവരുടെ ആഭ്യന്തര സാമ്പത്തിക സുരക്ഷിതത്വം പാടേ തകർന്നു.നക്സൽ അനുകൂലികളെ ഉപയോഗിച്ചും, കർഷകരേയും, പാവപ്പെട്ട ഗ്രാമീണരെയും ഭീഷണിപ്പെടുത്തിയും ഇതിൽ 20 കോടി മാറ്റിയെടുത്തതായും ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നു.
Post Your Comments