ബ്രസീലിയ: ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ബ്രസീലിലെ മനാസിലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയത്.
ഏറ്റുമുട്ടലില്‍ നിരവധി തടവുകാര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മയക്കുമരുന്ന സംഘങ്ങളില്‍പ്പെട്ട തടവുകാര്‍ രണ്ടു വിഭാഗങ്ങളായി ഏറ്റുമുട്ടുകയായിരുന്നു.
ജയിലില്‍ താമസ സൗകര്യത്തില്‍ പല പ്രശ്‌നങ്ങളും ഇതിനുമുന്‍പ് നടന്നിരുന്നു. വളരെ മോശമായ സ്ഥിതിയിലാണ് തടവുകാരെ പാര്‍പ്പിച്ചിട്ടുള്ളത്. ആവശ്യത്തില്‍ കൂടുതല്‍ തടവുകാരാണ് ജയിലിലുള്ളത്.
Post Your Comments