NewsIndia

പാവപ്പെട്ട വയോധികർക്ക് പുതിയ പദ്ധതിയൊരുക്കി കേന്ദ്രം

ന്യൂ ഡൽഹി : പാവപ്പെട്ട വയോധികർക്ക് പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്ന മുതിർന്ന പൗരൻമാർക്ക് ഊന്നുവടി, കണ്ണട, കേൾവിസഹായി എന്നിവ നൽകുന്നതാണ്  പദ്ധതി. എല്ലാ സംസ്ഥാനങ്ങളിലെ രണ്ടു ജില്ലകളിലായിരിക്കും പദ്ധതി നടപ്പാക്കുക. ജനുവരിക്കും മാർച്ചിനുമിടയിൽ കുറഞ്ഞത് ആയിരംപേർക്കെങ്കിലും ഓരോ ജില്ലയിലും സഹായമായി ലഭിക്കും.

പദ്ധതിയുടെ ഭാഗമായി അർഹരായവരെ കണ്ടെത്താൻ സംസ്ഥാനങ്ങളോടു കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ബിപിഎൽ രേഖ ഹാജരാക്കുന്ന 60 വയസ്സിനു മുകളിലുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button