KeralaIndia

കെ.സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി എന്നിവരെ അറസ്റ് ചെയ്‌തു- കാസർഗോഡ് ജില്ലയിൽ നാളെ ഹർത്താൽ

കാസർകോട്‍; ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ കാസർകോട് ഹർത്താൽ ആചരിക്കാൻ ബിജെപി ആഹ്വാനം.രാവിലെ നടന്ന ബിജെപിയുടെ പദയാത്രയ്ക്ക് നേരെ ഗ്രനേഡ് അക്രമം ഉണ്ടാകുകയും പ്രസംഗിക്കാൻ എത്തിയ കെ. സുരേന്ദ്രനും വത്സൻ തില്ലങ്കേരിക്കും നേരെ കയ്യേറ്റ ശ്രമം ഉണ്ടാകുകയും ചെയ്‌തു. എന്നാൽ പോലീസ് യാതൊരു നടപടിയും എടുത്തില്ലെന്നു നേതാക്കൾ ആരോപിക്കുന്നു.

സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് കാസര്‍കോട് ചെറുവത്തൂരില്‍ ദേശീയപാത ഉപരോധിച്ച ബിജെപി നേതാക്കളെ ഇന്ന് പോലീസ് അറസ്റ്റു ചെയ്‌തു നീക്കി.സുരേന്ദ്രനും വത്സൻ തില്ലങ്കേരിക്കും നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. എന്നിട്ടും പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ കൊണ്ടുപോയതായും ആരോപിക്കുന്നു.

തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാനും നാളെ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെ ജില്ലയിൽ ഹർത്താൽ ആചരിക്കാനും ബിജെപി ആഹ്വാനം ചെയ്യുകയായിരുന്നു. അയ്യപ്പ ഭക്തന്മാർ ,അവശ്യ സർവീസുകൾ ഇവയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button