പലരോഗങ്ങൾക്കുള്ള മരുന്നും നമ്മുടെ തൊടിയിലുണ്ട്. പക്ഷെ നമ്മൾ ബോധവാന്മാരല്ല എന്ന് മാത്രം. പല ഔഷധ സസ്യത്തെയും അതിന്റെ മൂല്യം മനസിലാക്കാതെ നമ്മൾ പിഴുത് കളയാറുണ്ട്.
അത്തരത്തിലുള്ള ഒന്നാണ് കൊടിത്തൂവ. നെറ്റില്‍ എന്ന് ഇംഗ്ലീഷ് പേരുള്ള ഇത് ചൊറിയണം എന്നും അറിയപ്പെടുന്നു. തൊട്ടാല്‍ ചൊറിയുമെന്നു പറഞ്ഞ് ഉപദ്രവകാരികളായ ചെടിയുടെ കൂട്ടത്തില്‍ പെടുത്തി നാം പറിച്ചു കളയുന്ന ഒന്നാണ് ഇവ.
എന്നാല്‍ ഈ കൊടിത്തൂവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. പല ആയുര്‍വേദ മരുന്നുകളിലും ഉപയോഗിച്ചിരുന്ന ഒന്നാണിത്. ഇപ്പോള്‍ ഏതാണ്ട് നാമാവശേഷമായിത്തുടങ്ങുന്ന ഇത് ഇപ്പോഴും നാട്ടില്‍പുറത്തെ തൊടികളില്‍ ചിലയിടത്തെങ്കിലും കാണാം. തലവേദന പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. മൈഗ്രൈന്‍, തലവേദന പ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് ഉപയോഗിക്കുന്നത് ഉത്തമമാണ്.
ഇത് രക്തം ശുദ്ധീകരിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ടുതന്നെ ചര്‍മത്തെ വേട്ടയാടുന്ന എസ്കിമ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി.ഈ പാനീയം കുടിച്ചു നര മാറ്റാം.
ഇത് ദഹനരസങ്ങളുടെ ഉല്പാദനം മെച്ചപ്പെടുത്തുന്നു. ബൈല്‍ ഉല്പാദനം സുഗമമാക്കും. ഇതുവഴി അപചയപ്രക്രിയയിലൂടെ കൊഴുപ്പകറ്റാനും തടി കുറയ്ക്കാനും സഹായിക്കുന്നു. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതു കൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ ഗുണകരമാണ്.
ഇതില്‍ ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. പൊട്ടാസ്യം, അയേണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ സി, എ, ക്ലോറോഫില്‍ എന്നിവയടങ്ങിയ ഇത് മുടികൊഴിച്ചില്‍ അകറ്റാനും ഏറെ നല്ലതാണ്. ആസ്തമ, ലംഗ്സ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും ഏറെ ഗുണകരം. ഉറക്കക്കുറവ് പരിഹരിയ്ക്കുന്നതിനും കൊടിത്തൂവ ഏറെ നല്ലതാണ്. ഇതിന്റെ വേരും തണ്ടും ഇലയും പൂവുമെല്ലാം തന്നെ ഗുണകരമാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. നെറ്റില്‍ ടീ പൊതുവെ അസുഖങ്ങള്‍ക്കുപയോഗിയ്ക്കപ്പെടുന്ന ഒന്നാണ്.
Post Your Comments