മസ്കത്ത്: ജനുവരിയില്‍ രാജ്യത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഡിസംബറിനെ അപേക്ഷിച്ച് എം 91 പെട്രോളിന് 11 ബൈസയും എം95ന് പത്തു ബൈസയും ഡീസലിന് 18 ബൈസയുമാണ് വര്‍ധിക്കുകയെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജൂണിന് ശേഷമുള്ള ഇന്ധനവിലയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. എം 91ലിറ്ററിന് 176 ബൈസയും എം95ന് 186 ബൈസയുമായിരിക്കും ജനുവരിയിലെ നിരക്ക്.ഡീസലിന് 195 ബൈസയും ഈടാക്കും.
ഒമാനില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളും മറ്റും വിപണിയില്‍ അധികമായി എത്തിത്തുടങ്ങിയതിനാൽ പഴം, പച്ചക്കറി മേഖലയെ ഡീസല്‍ വിലവര്‍ധന മൂലമുള്ള വിലക്കയറ്റം ഈമാസം ബാധിക്കാന്‍ സാധ്യതയില്ല. അതേസമയം ടാക്സി വാഹനങ്ങള്‍ അധികനിരക്ക് ഈടാക്കാനിടയുണ്ട്.
Post Your Comments