NewsIndia

കള്ളപ്പണത്തിനെതിരെ പോരാടിയത് ജനങ്ങളൊന്നാകെ- ജനങ്ങൾക്കുള്ള പുതു വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

 

ന്യൂഡല്‍ഹി:പുതുവല്‍സരത്തോടനുബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ആരംഭിച്ചു.അഴിമതിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു. സത്യസന്ധര്‍ക്ക് നിരവധി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. അൻപതു ദിവസം ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ട് മനസിലാക്കുന്നു.ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമാണ് നോട്ടു നിരോധനത്തിലൂടെ നടന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബുദ്ധിമുട്ടുകള്‍ക്കിടയിലും ജനങ്ങള്‍ക്കു തന്നോടു വിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.അവരുടെ പ്രതികരണം രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുള്ള അടിത്തറ പാകി. ജനങ്ങളുടെ ത്യാഗമാണ് സര്‍ക്കാരിന്റെ കരുത്ത്.അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ഒന്നു ചേര്‍ന്നു. സത്യസന്ധര്‍ക്ക് നിരവധി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. കള്ളപ്പണത്തിനെതിരെ പോരാടിയത് ജനങ്ങളൊന്നാകെയാണ്. അഴിമതിയില്‍ നിന്നു ജനം സ്വാതന്ത്ര്യം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു.

ബാങ്കിംഗ് ഇടപാടുകള്‍ എത്രയും വേഗം സാധാരണഗതിയില്‍ ആകും.കോടിക്കണക്കിനു ജനങ്ങള്‍ ത്യാഗത്തിനു തയ്യാറായി; ജനങ്ങളുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കാന്‍ നടപടിയുണ്ടാവും ഇടത്തരക്കാര്‍ക്ക് ഒൻപതു ലക്ഷത്തിനു നാലു ശതമാനം പലിശയിളവ് നൽകും. 12 ലക്ഷത്തിനു 3 ശതമാനം ഇളവു നല്‍കും കര്‍ഷകര്‍ക്കു പ്രത്യേക വായ്പ. കിസാന്‍ കാര്‍ഡുകള്‍ റുപ്പെ കാര്‍ഡാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button