
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെയും സോഷ്യല്‍ മീഡിയ വെറുതെവിട്ടില്ല. സൂര്യനമസ്കാരം ചെയ്തതിനെതിരെയാണ് വിമര്‍ശനം. സൂര്യ നമസ്കാരം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കൈഫ് ട്വീറ്റ് ചെയ്തിരുന്നു. സൂര്യനമസ്കാരം ശരീരത്തിന് അനുയോജ്യമായ വ്യായാമമാണെന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.
സൂര്യനമസ്കാരം ഇസ്ലാമിക വിരുദ്ധം. അള്ളാഹുവിന് മുന്നിലല്ലാതെ മറ്റാര്‍ക്ക് മുന്നിലും നമസ്കരിക്കരുതെന്ന് പറഞ്ഞാണ് ഒരു വിഭാഗം കൈഫിനെ ആക്രമിച്ചത്. അതേസമയം, വിമര്‍ശകര്‍ക്ക് ചുട്ടമറുപടി കൈഫ് നല്കി. അള്ളാഹു എന്റെ ഹൃദയത്തിലാണുള്ളത്. സൂര്യനമസ്കാരമോ മറ്റു വ്യായാമങ്ങള്‍ ചെയ്യുന്നതും മതവിശ്വാസവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും കൈഫ് ചോദിച്ചു.
Post Your Comments