തൃശൂർ: സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മനുഷ്യച്ചങ്ങലയിൽ വിദേശികളെ പങ്കെടുപ്പിച്ചത് വിവാദമാകുന്നു.ഇത് സംബന്ധിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ ആർ ഹരി തൃശൂർ എസ് പിക്ക് പരാതി നൽകി.ഫ്രഞ്ച് വനിതയായ പാസ്കൽ ബോർജിയോൺ , പോളണ്ടുകാരിയായ എലിസബത്ത് എന്നിവരെയാണ് മനുഷ്യച്ചങ്ങലയിൽ പങ്കെടുപ്പിച്ചത് . നടത്തറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പുത്താടത്ത് രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിദേശ വനിതകൾ മനുഷ്യച്ചങ്ങലയിൽ നിന്നതിന്റെ ദൃശ്യങ്ങൾ വന്നത്.
സ്ത്രീകൾ പങ്കെടുക്കുന്നതാണ് മുൻപുള്ള പോസ്റ്റുകളിലും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.പഠന, തൊഴിൽ വിസകളിൽ എത്തിയ വിദേശികൾക്ക് സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാനവകാശമില്ലെന്നും ഇത് വിസച്ചട്ടങ്ങളുടെ ലംഘനമാണെന്നും കാണിച്ചാണ് പരാതി കൊടുത്തിരിക്കുന്നത്.വിദേശികൾ പങ്കെടുത്ത ചിത്രങ്ങൾ സിപിഎം എറണാകുളം ജില്ല സെക്രട്ടറി പി രാജീവും ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.
Post Your Comments