NewsIndia

അരുണാചലില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ 33 എംഎല്‍എമാര്‍ ബിജെപിയില്‍

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പെമാഖണ്ഡു ഉള്‍പ്പടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശിലെ 33 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് അരുണാചല്‍ പ്രദേശില്‍ പ്രതിസന്ധിയുണ്ടാകുന്നത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

ജനാധിപത്യം തീരെയില്ലാത്ത പാര്‍ട്ടിയാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ് എന്ന് പെമാഖണ്ഡു മാധ്യമങ്ങളോട് പറഞ്ഞു.പെമാഖണ്ഡുവിനെയും മറ്റ് ആറ് പേരെയും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ബിജെപിയുടെ രണ്ട് എംഎല്‍എമാരുടെയും രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെയും ഉള്‍പ്പടെ 37 എംഎല്‍എമാരുടെ പിന്തുണ പെമാഖണ്ഡുവിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button