തിരുവനന്തപുരം• പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഭാഗീകമായി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് യുവശക്തിയുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. എന്നാൽ 70 വകുപ്പുകളുടെ റാങ്ക് ലിസ്റ്റ് നീട്ടാൻ തീരുമാനിച്ചത് കൊണ്ട് നിയമന നിരോധനമെന്ന ആശങ്ക അവസാനിക്കുന്നില്ല. തുടർ സമരം ബിജെപി ഏറ്റെടുക്കുമെന്നും കുമ്മനം അറിയിച്ചു. യുവാക്കളോട് പ്രതിബദ്ധതയുണ്ടെങ്കിൽ എല്ലാ ലിസ്റ്റുകളുടേയും കാലാവധി നീട്ടി നൽകുകയും അതിൽ നിന്ന് നിയമനം നടത്തുകയുമാണ് സർക്കാർ ചെയ്യേണ്ടതെന്നും കുമ്മനം പറഞ്ഞു.
സമരം വിജയം കണ്ടതോടെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ കെ.പി പ്രകാശ് ബാബു, ജനറൽ സെക്രട്ടറി അഡ്വ ആർ എസ് രാജീവ് എന്നിവർ കഴിഞ്ഞ 6 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രണ്ടു പേർക്കും ഇളനീർ നൽകിയാണ് സമരം അവസാനിപ്പിച്ചത്. പിന്നീട് ഇരുവരേയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments