തൃശ്ശൂര്‍: വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജയിലിന്റെ നിയന്ത്രണം ഇപ്പോള്‍ ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്കാണത്രേ. ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവനുഭവിക്കുന്ന മുഹമ്മദ് ഷാഫിയും കൊടി സുനിയുമൊക്കെയാണ് ജയില്‍ ഭരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍ പോലും പ്രതികള്‍ ഉപയോഗിക്കുന്നു. മൊബൈല്‍ഫോണ്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥനെ പുറംലോകം കാണിക്കില്ലെന്നുവരെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നു. മൂന്ന് മാസം മുമ്പ് ജയിലിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണുകളുടെ ഭാഗങ്ങളും മുപ്പതിലേറെ സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തിരുന്നു.
വിചാരണക്കായി കോടതിയിലെത്തിച്ച ശേഷം മടങ്ങിവരുമ്പോള്‍ ദേഹപരിശോധന നടക്കാറില്ലെന്നും ജീവനക്കാര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥരും ഭയം മൂലം ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതിനിടയിലാണ്, ജയിലില്‍ തടവുകാര്‍ക്കിടയില്‍ മതസ്പര്‍ദ്ദ വളരുകയാണെന്നും വര്‍ഗ്ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്നുമുള്ള മുന്നറിയിപ്പ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് കൈമാറിയത്.
Post Your Comments