വര്‍ക്കല: സര്‍ക്കാര്‍ അപേക്ഷകളിലെ ജാതിക്കോളം ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി സാന്ദ്രാനന്ദയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജാതിക്കോളം ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും സംവരണത്തിന്റെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. സംവരണത്തിന്റെ അര്‍ഹത ജാതിയുടെ അടിസ്ഥാനത്തിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ ജാതിക്കോളത്തില്‍ നിര്‍ബന്ധമായി എഴുതേണ്ടതില്ല എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments