ഒമാനിൽ വിമാനയാത്രക്കാർക്ക് പുതിയ ഫീസ് ചുമത്തുന്നു. രാജ്യാന്തരയാത്രക്കാർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ജനുവരി ഒന്നു മുതല്‍ സുരക്ഷാഫീ ഇനത്തില്‍ ടിക്കറ്റിന് മേല്‍ ഒരു റിയാല്‍ വീതം ഈടാക്കാനാണ് തീരുമാനം. എയര്‍പോര്‍ട്ട് ടാക്സ് വര്‍ധനക്ക് പിന്നാലെയാണിത്.
വിമാനത്താവള നികുതി എട്ടു റിയാലില്‍നിന്ന് 10 റിയാലായി വര്‍ധിപ്പിക്കാൻ കഴിഞ്ഞമാർച്ചിൽ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് സുരക്ഷാഫീ ഇനത്തില്‍ ഒരു റിയാല്‍ വര്‍ധിപ്പിക്കുന്നത്. സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം. കൂടാതെ യാത്രക്കാർക്ക് പുറമെ 200 കിലോഗ്രാം വരെ ഭാരം വരുന്ന രാജ്യാന്തര കാര്‍ഗോകള്‍ക്കും ഒരു റിയാല്‍ വീതം നല്‍കേണ്ടി വരും. പ്രാദേശികയാത്രക്കാരെയും രണ്ടു വയസസ്സില്‍ താഴെയുള്ള കുട്ടികള്‍, ഡ്യൂട്ടിയിലുള്ള എയര്‍ക്രാഫ്റ്റ് ജീവനക്കാരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments