കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. http://mtvasudevannair.com/ എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്.പാക് സൈബര്‍ അറ്റാക്കേഴ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടീം ആണ് ഹാക്ക് ചെയ്തിരിക്കുന്നതെന്ന് അവർ തന്നെ വെളിപ്പെടുത്തി.
‘കാശ്മീരി ചീറ്റ’ എന്നാണിവർ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളം വെബ് സൈറ്റ് ഹാക്ക് ചെയ്ത ആളുകൾ തന്നെയാണ് ഇതും.വിമാനത്താവള വെബ് സൈറ്റിലും എം ടി യുടെ വെബ് സൈറ്റിലും ഒരേ രീതിയിലുള്ള ഡിസ്‌പ്ലെ ആണ് കാണുന്നത്. ‘ഞങ്ങള്‍ അപരാജിതരാണ്’, ‘മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്’ തുടങ്ങിയ സന്ദേശങ്ങളാണ് ഇതിൽ മുഴുവൻ.
Post Your Comments