NewsIndia

സൗജന്യ ഓഫർ നീട്ടിയത് എന്തിന്: ജിയോയുടെ വിശദീകരണം ഇങ്ങനെ

സൗജന്യഓഫർ 3 മാസത്തേക്ക് കൂടി നീട്ടിയതെന്തിനാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്ന് റിലയൻസ് ജിയോ മറുപടി നൽകി. പുതിയ ഓഫർ ജിയോയുടെ വെൽക്കം ഓഫർ നീട്ടിയതല്ലയെന്നും ഹാപ്പി ന്യൂ ഇയർ ഓഫറായി ഇപ്പോൾ നൽകുന്ന സൗജന്യ സേവനങ്ങൾ ഡിസംബർ നാലു വരെ നൽകിയതിൽനിന്നു വ്യത്യസ്തമാണെന്നുമാണ് ജിയോ ട്രായിയെ അറിയിച്ചിരിക്കുന്നത്.

പ്രമോഷണൽ ഓഫറിനു നിശ്ചയിച്ചിരിക്കുന്ന 90 ദിവസം എന്ന നിയമം ലംഘിച്ചിട്ടില്ല. സെപ്റ്റംബർ അഞ്ചു മുതൽ മൂന്നു മാസക്കാലം നൽകിയ ഓഫറിൽ പ്രതിദിനം നാലു ജിബി ഡാറ്റയാണു സൗജന്യമായി നൽകിയിരുന്നത്. ഇത് ഇപ്പോൾ ഒരു ജിബിയായി കുറച്ചിട്ടുണ്ട്. പഴയ ഓഫറിൽ ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ വീണ്ടും ഡാറ്റ ഉപയോഗിക്കണമെങ്കിൽ അടുത്ത ദിവസം വരെ കാത്തിരിക്കണമായിരുന്നു.എന്നാൽ ഹാപ്പി ന്യൂ ഇയർ ഓഫറിൽ ഒരു ജിബി സൗജന്യ ഡാറ്റ തീർന്നു കഴിഞ്ഞാൽ വീണ്ടും റീചാർജ് ചെയ്ത് ഉപയോഗിക്കാമെന്നും ജിയോ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button