ഗാന്ധിനഗര്‍• ഗുജറാത്ത് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ തര്‍ക്കം. തെരഞ്ഞെടുപ്പ് നടന്ന 8,624 ഗ്രാമപഞ്ചായത്തുകളില്‍ ഫലം പുറത്തുന്ന 2,891 എണ്ണത്തില്‍ ഭൂരിപക്ഷത്തിലും തങ്ങള്‍ വിജയിച്ചുവെന്നാണ്കോണ്ഗ്രസും ബി.ജെ.പിയും ഒരുപോലെ അവകാശപ്പെടുന്നത്.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ 80 ശതമാനവും തങ്ങള്‍ക്കൊപ്പമാണെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കലിന് ജനങ്ങള്‍ നല്കിയ പിന്തുണയാണ് ഇതെന്നും ബി.ജെ.പി പറയുന്നു.
അതേസമയം, 70 ശതമാനം പ്രതിനിധികൾ തങ്ങളുടെ പാർട്ടിക്കാരാണെന്നു കോൺഗ്രസും അവകാശപ്പെട്ടു. നോട്ട് അസാധുവാക്കല്‍ മൂലം ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ ബി.ജെ.പിയില്‍ സന്തുഷ്ടരല്ല. മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടമാണ് നടന്നതെന്നും അതില്‍ രാഹുല്‍ വിജയിച്ചതായും കോണ്‍ഗ്രസ് പ്രസിഡന്റ് ഭരത്സിംഗ് സോളങ്കി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ കാരണം ബി.ജെ.പിയെ ഗ്രാമീണ ജനത തള്ളിക്കളഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാനത്തെ 8624 ഗ്രാമപഞ്ചായത്തുകളിലേക്ക് ഡിസംബര്‍ 27 നാണ് തെരഞ്ഞെടുപ്പ് നടന്നത്. 80.12 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 53,116 വാര്‍ഡുകളിലേക്കായി 1.20 ലക്ഷം സ്ഥാനാര്‍ഥികളും 8,527 സര്‍പ്പഞ്ച് സീറ്റുകളിലേക്ക് 26,800 സ്ഥാനാര്‍ഥികളുമാണ് മത്സരിച്ചത്.
Post Your Comments