IndiaNews

അഴിമതിക്കുമെതിരായ വാക്സിനാണ് നോട്ട് അസാധുവാക്കൽ; വെങ്കയ്യ നായിഡു

ഡൽഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ വാക്സിനാണ് നോട്ട് അസാധുവാക്കലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇതിന്റെ ഫലം പതുക്കെ പ്രതിഫലിക്കുള്ളു. പണമിടപാടുകൾ കുറയുമ്പോൾ അഴിമതി കുറയും.ഇതിനു എതിരെയുള്ള പ്രതിപക്ഷത്തിന്റെ എല്ലാ പ്രതിഷേധങ്ങളും പരാജയപ്പെട്ടു. പത്തു വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് കള്ളപ്പണം വർധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പ്രധാനമന്ത്രിയുടെ പുതുവർഷ സന്ദേശം ജനങ്ങളുടെ വേദന തുടച്ചുനീക്കുമെന്നും വെങ്കയ്യ വ്യക്തമാക്കി.

നോട്ട് അസാധുവാക്കലിന്റെ പ്രധാന നേട്ടം അച്ചടിച്ച 500, 1000 നോട്ടുകളെല്ലാം ബാങ്കിലെത്തിയെന്നതാണ്. ബാങ്കിലെത്തിയ പണം കള്ളപ്പണമാണോയെന്ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമേ തിരിച്ചറിയാൻ സാധിക്കൂ. 50 ദിവസങ്ങൾ എന്നത് അവസാനമല്ലെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇനിമുതൽ സത്യസന്ധരായവരുടെ ബുദ്ധിമുട്ടുകൾ കുറയുകയും അഴിമതിക്കാരുടെ പ്രശ്നങ്ങൾ വർധിക്കുകയും ചെയ്യും. കറപ്ഷൻ എന്ന ‘സി’യെ രക്ഷിക്കാൻ മറ്റു നാലു ‘സി’കളെ (കോൺഗ്രസ്, കമ്യൂണിസ്റ്റ്, കമ്യൂണൽ, കാസിസ്റ്റ്) ഒന്നിച്ചുകൊണ്ടുവരാൻ നോട്ട് അസാധുവാക്കലിനു സാധിച്ചു. ചിലർ നോട്ട് പിൻവലിക്കലിനെ തകർക്കാൻ ശ്രമിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി ദൃഢനിശ്ചയത്തിലാണെന്നും വെങ്കയ്യ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button