ബജറ്റ് മാറ്റിവച്ചു. സംസ്ഥാന ബജറ്റ് ജനുവരിയിൽ ഇല്ല. നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയ ശേഷമാകും സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും ബജറ്റ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. സംസ്ഥാനത്തിന്റെ അടുത്ത വര്‍ഷത്തെ ബജറ്റവതരണത്തിന് മുമ്പ് നോട്ട് പ്രതിസന്ധിയക്കുറിച്ച് പഠിച്ചതിന് ശേഷം മതിയെന്ന് ധനകാര്യ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിന് ശേഷം സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതാണ് നല്ലതെന്നും ധനവകുപ്പ് സെക്രട്ടറി കെ.എം എബ്രഹാം ശുപാര്‍ശ നല്‍കി.
എല്ലാക്കൊല്ലവും ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. ഇത്തവണ അത് ഫെബ്രുവരി അവസാനമോ, മാര്‍ച്ച് ആദ്യമോ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.
Post Your Comments