ബാങ്ക് ലോണുകളുടെ പലിശ വൈകാതെ കുറയുമെന്ന് സൂചന. ഇക്കാര്യത്തിൽ ബാങ്കുകൾ ഇന്നും നാളെയുമായി തീരുമാനമെടുക്കും. നോട്ട് പിൻവലിക്കലിനെത്തുടർന്നു ബാങ്കുകളിലേക്ക് നിക്ഷേപം ധാരാളമായി എത്തിയിരുന്നു. ഇത് പുതിയ ലോണുകൾ കൂടുതലായി നൽകാൻ ബാങ്കുകളെ പ്രേരിപ്പിക്കും.
ബാങ്കുകളുടെ ലയബിലിറ്റി കമ്മിറ്റികൾ ഇന്നും നാളെയുമായി നിക്ഷേപങ്ങളുടേയും ലോണുകളുടേയും പലിശ നിരക്കുകൾ നിശ്ചയിക്കുന്നതിനായി യോഗം ചേരും. ഇതിനു ശേഷം ബാങ്കുകൾ പുതിയ നിരക്കുകൾ പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്. നിരക്കുകൾ കുറയ്ക്കുന്നതു നിലവിലുള്ള ഭവന, വാഹന വായ്പകൾക്കും പുതുതായി ലോണെടുക്കുന്നവർക്കും ഗുണംചെയ്യും.
നിലവിൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഏഴു ശതമാനം വരെയും വായ്പകൾക്ക് 8.9 ശതമാനം മുതലുമാണു പലിശ നിരക്കുകൾ. വായ്പാ പലിശ നിരക്ക് കുറയുന്നതു രാജ്യത്തുള്ള ജനങ്ങൾക്ക് ഗുണം ചെയ്യും. എന്നാൽ, നിക്ഷേപം അധികമായെത്തുന്നതോടെ സ്ഥിര നിക്ഷേപ പലിശ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരാകുന്നതിനാൽ നിക്ഷേപകർക്കു പുതിയ തീരുമാനം തിരിച്ചടിയാകും.
Post Your Comments