ചെന്നൈ•അണ്ണാ ഡി.എം.കെ.യില്നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭ എം.പി ശശികല പുഷ്പകലയുടെ ഭര്‍ത്താവ് അഡ്വ.ലിംഗേശ്വര തിലകനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ ലിംഗേശ്വര തിലകനെയും അഭിഭാഷകനേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനും ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട്ട്ടാണ് ലിംഗേശ്വരന് ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. അഴിമതിക്കേസില്‍ പ്രതിയായ വി.കെ. ശശികലയ്ക്ക് ജനറല്സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന് ശശികല പുഷ്പ പറഞ്ഞിരുന്നു.
Post Your Comments