Latest NewsNewsIndia

കോടതിയുത്തരവ് ലംഘിച്ച്‌ ശശികല വിവാഹിതയായി

ന്യൂഡല്‍ഹി: കോടതി ഉത്തരവ് ലംഘിച്ച്‌ തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗം ശശികല പുഷ്പ വിവാഹിതയായി. ശശികലയുടെ സുഹൃത്തും അഭിഭാഷകനുമായ ഡോ ബി. രാമസ്വാമിയും ഡല്‍ഹിയില്‍ വിവാഹിതരായത്. ആദ്യ വിവാഹം വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ രാമസ്വാമിയുടെ വിവാഹം മധുര കോടതി വെള്ളിയാഴ്ച സ്‌റ്റേ ചെയ്തിരുന്നു. ഇത് വകവെയ്ക്കാതെയാണ് ഇരുവരും ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിവാഹിതരായിരിക്കുന്നത്. സത്യപ്രിയയുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ച ശേഷമേ മറ്റൊരു വിവാഹം കഴിക്കാവൂ എന്ന് രാമസ്വാമിക്ക് താക്കീത് നല്‍കിയിരുന്നു.

എന്നാല്‍ കോടതി ഉത്തരവ് അവഗണിച്ച്‌ വിവാഹം നടത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. താനുമായി രാമസ്വാമി വേര്‍പിരിഞ്ഞിട്ടില്ലെന്നു കാണിച്ച്‌ മുന്‍ഭാര്യ ടി സത്യപ്രിയ ഫയല്‍ചെയ്ത പരാതിയിലായിരുന്നു മധുര കുടുംബ കോടതിയുടെ സ്‌റ്റേ. ജയലളിതയിലൂടെ തമിഴ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്ന ശശികല പുഷ്പ പക്ഷേ അമ്മയുമായി വഴക്കിട്ടാണ് പാര്‍ട്ടിയില്‍ നിന്നു പുറത്തായത്. 2014ലാണ് രാമസ്വാമിയെ വിവാഹം കഴിച്ച്‌ സത്യപ്രിയ ഡല്‍ഹിയിലെത്തിയത്. താന്‍ ജഡ്ജിയാണെന്നാണ് രാമസ്വാമി പറഞ്ഞിരുന്നതെന്നും വിവാഹ ശേഷം ജോലിയെക്കുറിച്ച്‌ ചോദിച്ചപ്പോഴെല്ലാം മര്‍ദിച്ചതായും സത്യപ്രിയ പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button