തിരുവനന്തപുരം : തലസ്ഥാനത്ത് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പങ്കെടുത്ത ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിലെ സംഘാടന പിഴവ് കല്ലുകടിയായി. കാര്യവട്ടം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്വാഗത പ്രാസംഗികന് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രസംഗിക്കാന്‍ ക്ഷണിച്ചു.
ക്ഷണം സ്വീകരിച്ച് രമേശ് ചെന്നിത്തല സംസാരിക്കാനും ആരംഭിച്ചു. അതിനിടെയാണ് പ്രോട്ടോക്കോള്‍ തെറ്റിയ വിവരം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് സ്വാഗത പ്രാസംഗികനെ വിളിക്കുകയായിരുന്നു.
Post Your Comments