സിറിയ : റഷ്യയും തുർക്കിയും തമ്മിൽ ഉണ്ടായ ധാരണയെ തുടർന്ന് അർധരാത്രി മുതൽ രാജ്യത്ത് വെടിനിർത്തൽ നിലവിൽ വന്നതായി തുർക്കി വാർത്താ ഏജൻസി അനദോലു റിപ്പോർട്ട് ചെയ്തു. സാകിസ്താൻ തലസ്ഥാനമായ അസ്താനയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത് എന്നാൽ തുർക്കി വിദേശകാര്യ മന്ത്രാലയം വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
റഷ്യയും തുർക്കിയും ഭീകരവാദികളായി മുദ്രകുത്തിയ സംഘടനകയായ ഐ.എസും, തുർക്കിയുടെ ശത്രുവായ കുർദിഷ് ഡെമോക്രറ്റിക് പാർട്ടിയും വെടിനിർത്തൽ ധാരണയിൽ ഉൾപ്പെടുന്നില്ല. കൂടാതെ സമാധാന ചർച്ചയെ കുറിച്ച് അറിയില്ലെന്ന് വിമതരും പ്രതികരിച്ചു.
സിറിയയിൽ സമാധാനം കൊണ്ട് വരാനുള്ള ചർച്ചകൾ നടത്താമെന്ന് കഴിഞ്ഞയാഴ്ച മോസ്കോയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ റഷ്യയും തുർക്കിയും ഇറാനും ധാരണയിലെത്തിയിരുന്നു. റഷ്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത ഐക്യരാഷ്ട്ര സഭ ഫെബ്രുവരിയിൽ ജനീവയില്‍ വെച്ച് സമാധാന ചർച്ചകൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments