ബോംബുമായി ഘടിപ്പിച്ചിരുന ക്യാമറഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സിറിയന്‍ വിമത പോരാളി കൂട്ടുകാരടക്കം പൊട്ടിച്ചിതറുന്ന വീഡിയോ വൈറല്‍ ആകുന്നു. സെല്‍ഫി എടുക്കാന്‍ ഉപയോഗിച്ച ക്യാമറഫോണ്‍ ബോംബുമായി ഘടിപ്പിച്ചിരുന്നത് അറിയാതെ പോയതാണ് ഇയാളുടേയും സഹപോരാളികളുടേയും മരണത്തില്‍ കലാശിച്ചത്.
ഫ്രീ സിറിയന്‍ ആര്‍മി അംഗങ്ങള്‍ക്കാണ് ഒരു നിമിഷനേരത്തെ അശ്രദ്ധമൂലം ഇത്തരത്തില്‍ ജീവന് നഷ്ടമായത്. പോരാളികളില്‍ ചിലര്‍ ഒരു മൈക്രോഫോണ്‍ ഉപയോഗിച്ച് പാടിക്കൊണ്ടിരുന്നതിന്റെ ഇടയിലേക്ക് കടന്നിരുന്ന വിമതസൈനികന് മേശപ്പുറത്തിരുന്നിരുന്ന ക്യാമറാഫോണ്‍ എടുത്ത് തന്റെയും കൂട്ടുകാരുടേയും നേരേ ഫോക്കസ് ചെയ്ത് സെല്‍ഫിയെടുക്കാന്‍ ക്ലിക്ക് ചെയ്തു. ക്ലിക്ക് സൗണ്ടിനു പിന്നാലെ ഒരു സ്ഫോടനശബ്ദവും തുടര്‍ന്ന് നിലവിളികളും “അല്ലാഹു അക്ബര്‍” വിളികളുമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. തീനാളങ്ങളും പുകയും മുറിയിലുള്ള മറ്റൊരു ക്യാമറയുടെ കാഴ്ച്ചയെ മറയ്ക്കുന്നുമുണ്ട്.
വീഡിയോ കാണാം:
Post Your Comments