തൊടുപുഴ: ഗ്രൂപ്പ് വഴക്ക് തെരുവുയുദ്ധത്തില്‍ കലാശിച്ചു. ഇടുക്കിയില്‍ ലീഗ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. യൂത്ത് ലീഗ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഗ്രൂപ്പ് വഴക്ക് ഉണ്ടായത്. സംസ്ഥാന സെക്രട്ടറി ടിഎന്‍ സലീമിന്റേയും ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂറിന്റേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകളാണ് തമ്മിലടിച്ചത്.
സംഘര്‍ഷത്തില്‍ ഗുരതരമായി പരിക്കേറ്റ പ്രവര്‍ത്തകരിപ്പോള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വനിതാ ലീഗിന്റെ ജില്ലാസെക്രട്ടറിയും ഇടവട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സബിയാ ബഷീറിന്റെ ഭര്‍ത്താവിനും മകനുമാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. കമ്പി വടി ഉപയോഗിച്ചായിരുന്നു അക്രമം. ഇരുവരുടേയും കൈക്ക് പൊട്ടലേറ്റിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments