India

കേന്ദ്രമന്ത്രിയുടെ വീടിനുനേരെ ആക്രമണം

ഗുവഹാട്ടി: കേന്ദ്രമന്ത്രിയുടെ വീടിനുനേരെ ഗ്രനേഡ് ആക്രമണം. കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹെയ്‌ന്റെ വീടിനുനേരെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. നാഗോണ്‍ ടൗണിലെ വീടിനു നേരെയാണ് ആക്രമണം നടന്നത്.

അര്‍ധരാത്രി ബൈക്കിലെത്തിയ രണ്ടുപേര്‍ വീടിനുനേരെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടന്ന സമയത്ത് വീട്ടില്‍ മന്ത്രിയും കുടുംബവും ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button