ദുബായ് : ഇന്ത്യാക്കാരനായ അദ്ധ്യാപകന്‍ ദുബായില്‍ ആത്മഹത്യ ചെയ്ത നിലയില്‍. യു.എ.ഇയിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണ് ജയ്പൂര്‍ സ്വദേശിയായ ആന്റണി ബഞ്ചമിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ദുബായിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്, ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചതായി കണ്ടെത്തിയത്.
ഡല്‍ഹി സര്‍കലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും ലണ്ടനില്‍ നിന്ന് ഫൊണക്ക്ട്ടിക്‌സില്‍ ഡിപ്ലോമയും കരസ്ഥമാക്കിയ ആന്റണി ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് ഒരു മകളുണ്ട്. കുട്ടി ഇന്ത്യയിലാണ്. സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമായിരുന്ന ആന്റണി കാഴ്ച വൈകല്യവും മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ക്ലാസുകള്‍ എടുത്തിരുന്നു.
Post Your Comments