വാഷിങ് ടൺ:എന്‍എസ് ജി യിൽ ഇന്ത്യയെ പ്രവേശിപ്പിക്കുന്നതിനുള്ള കരട് രേഖ തയാറാക്കിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.യുഎസിലെ ആംസ് കണ്ട്രോള് ഓര്‍ഗനൈസേഷനിൽ നിന്ന് ലഭിച്ച വിവരമാണ് റിപ്പോർട്ടിന് ആധാരം.എന്‍എസ് ജിയിലെ അംഗരാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധം പ്രവേശനം സുഗമമാക്കുമെന്നാണ് പ്രതീക്ഷ.ചൈന അടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പും എന്‍പിടിയില്‍ ഒപ്പിടാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.
എന്നാൽ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടാത്ത രാജ്യങ്ങളെ എന്‍എസ് ജിയില്‍ അംഗമാക്കുന്നതിനായി എന്‍എസ് ജി മുന്‍ ചെയര്മാന് റഫേല്‍ മാരിനോ ഗ്രോസി ഒരു പ്രമാണം തയാറാക്കിയിരുന്നു.ഇതാണ് ഇന്ത്യക്കും പാകിസ്ഥാനും പ്രയോജനപ്രദമായത്. എന്നാൽ ഇന്ത്യക്ക് അംഗത്വം ലഭിച്ചാൽ പാകിസ്ഥാൻ പുറത്തായേക്കും.ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ അംഗ രാജ്യങ്ങളും യു എസും പിന്തുണച്ചിരുന്നു.
Post Your Comments