ന്യൂഡല്‍ഹി: ആയുധങ്ങള്‍ വാങ്ങുന്നതിനുവേണ്ടി ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച വികസ്വര രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനം.സൗദി അറേബ്യയാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. വിവിധ രാജ്യങ്ങളില്‍നിന്ന് പല വിധത്തിലുള്ള ആയുധങ്ങളും ഉപകരണങ്ങളും വിമാനങ്ങളുമാണ് ഇന്ത്യ വാങ്ങിയിട്ടുള്ളത്.2008 നും 2015 നുമിടെ ആയുധങ്ങള്‍ വാങ്ങുന്നതിനുവേണ്ടി 34 ബില്യണ്‍ (3400 കോടി) അമേരിക്കന്‍ ഡോളറാണ് ഇന്ത്യ ചിലവഴിച്ചത്.
‘കണ്‍വെന്‍ഷനല്‍ ആംസ് ട്രാന്‍സ്ഫര്‍ ടു ഡെവലിപ്പിങ് നേഷന്‍സ് 2008-15’ എന്ന പേരില്‍ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.സൈന്യത്തെ ആധുനിക വത്കരിക്കുന്നതിനുവേണ്ടിയാണ് ഇന്ത്യ വന്‍തുക ചിലവഴിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൊണ്ടിരുന്ന ഇന്ത്യ റഷ്യക്ക് പുറമെ മറ്റു രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ വാങ്ങിയതായി റിപ്പോർട്ടിൽ ഉണ്ട്.
Post Your Comments