ന്യൂഡൽഹി:- നിശ്ചിത സമയപരിധിയ്ക്കു ശേഷവും പഴയ കറൻസികൾ കൈവശം വയ്‌ക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഇന്ന് യൂണിയൻ ക്യാബിനറ്റ് പാസ്സാക്കി. 2017 മാർച്ച് 31 വരെ മാത്രമേ ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും പഴയനോട്ടുകൾ കൈവശം വയ്ക്കാൻ അധികാരമുള്ളൂ. അതിനു ശേഷവും ഈ നോട്ടുകൾ കൈവശം കണ്ടാൽ അത് ക്രിമിനൽ കുറ്റമായി കണക്കാക്കി ജയിൽ ശിക്ഷ നടപ്പാക്കാനും, ആകെത്തുകയുടെ അഞ്ച് മടങ്ങോളം പിഴ ഈടാക്കാനുമാണ് ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുളളത്. റിസർവ് ബാങ്കിൽ നിന്നും മാർച്ച് 31 വരെ മാത്രമേ പ്രസ്തുത നോട്ടുകൾ മാറാനുള്ള സംവിധാനം ഉണ്ടായിരിക്കുകയുള്ളൂ.
ഡിസംബർ 30’നു ശേഷം പഴയ നോട്ടുകളുടെ കൈമാറ്റം നടക്കുകയാണെങ്കിൽ അതിന്മേൽ റിസർവ് ബാങ്കിന്റെ സൂക്ഷ്മ നിരീക്ഷണം ഉണ്ടായിരിക്കുന്നതാണ്.
Post Your Comments