തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ കീഴിലെ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റിലെ വെര്‍ച്യുവല്‍ ട്രേഡിങ് സെന്റര്‍ വിഭാഗത്തിലാണ് ഹാക്കര്‍ കടന്നുകയറി മാറ്റം വരുത്തിയത്. ഇതില്‍ ഡീറ്റെയ്‌സ് ഓഫ് എന്‍ക്വയര്‍ വിഭാഗത്തിലെ ചോദ്യങ്ങള്‍ക്ക് തെറ്റായ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്.
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.
Post Your Comments